This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോം, ജോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോം, ജോണ്‍

Crome, John (1768 - 1821)

ഇംഗ്ലീഷ് ചിത്രകാരന്‍. ചിത്രകലയിലെ നോര്‍വിച് പ്രസ്ഥാന (Norwich School)ത്തിന്റെ ഉപജ്ഞാതാവും മുഖ്യപ്രതിനിധിയുമായ ക്രോം നോര്‍വിച്ചില്‍ 1768 ഡി. 22-ന് ജനിച്ചു.

ഒരു പരസ്യപ്പലകയെഴുത്തുകാരന്റെ കീഴില്‍ ചിത്രരചന അഭ്യസിച്ചു. ജീവിതകാലം മുഴുവന്‍ ആലേഖ്യോപാധ്യായനായി പ്രവര്‍ത്തിച്ചു. 1805-ല്‍ ക്രോം അധ്യക്ഷനായി നോര്‍വിച് കലാസമിതി (Norwich Society of Artists) രൂപീകൃതമായി. 1806-ല്‍ റോയല്‍ അക്കാദമിയില്‍ ആദ്യമായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

നോര്‍വിച്ചിലെ ചിരപരിചിതമായ പ്രകൃതിദൃശ്യങ്ങളായിരുന്നു ക്രോമിന്റെ ചിത്രകലയുടെ മുഖ്യവിഷയം. 'മൗസ് ഹോള്‍ഡ് ഹീത് നിയര്‍ നോര്‍വിച്', 'ഓക് അറ്റ് പോറിങ്ലാന്‍ഡ്', 'ദ് വില്ലോ കോസ്റ്റ് സീന്‍നിയര്‍ യാര്‍മൗത്' എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യചിത്രങ്ങള്‍. ചില കൊത്തുചിത്രങ്ങ(etchings)ളും ക്രോം രചിച്ചിട്ടുണ്ട്. ഇവയുടെ സമാഹാരം നോര്‍ഫോക് പിക്ചറസ്ക് സീനറി എന്ന പേരില്‍ 1834-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1838-ല്‍ ഡോസന്‍ റ്റര്‍ണര്‍ ചില മിനുക്കുപണികള്‍ക്കുശേഷം ഒരു സ്മരണികയോടുകൂടി ഇതു പുനഃപ്രസിദ്ധീകരിച്ചു. ജയിംസ് സ്റ്റാര്‍ക്, വിന്‍സന്റ്, പുത്രന്മാരായ ജോണ്‍ ബാര്‍ണി ക്രോം, ഡബ്ള്യു. എച്ച്. ക്രോം എന്നിവരായിരുന്നു ശിഷ്യന്മാരില്‍ പ്രമുഖര്‍.

1821 ഏ. 22-ന് നോര്‍വിച്ചില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍